
മിഷിഗണ്‍: വിമാനത്തിനുള്ളില്‍ വെച്ച് സമീപത്ത് യാത്ര ചെയ്ത യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന് അറസ്റ്റില്‍. യുഎസില്‍ താത്കാലിക വീസയില്‍ താമസിക്കുന്ന പ്രഭു രാമമൂര്‍ത്തിയാണ് അറസ്റ്റിലായത്. ബുധനാഴ്ച ലാസ് വേഗസില്നിന്നു ഡിട്രോയിറ്റിലേക്കുള്ള സ്പിരിറ്റ് എയര്‍ലൈന്‍സ് യാത്രയിലാണ് പ്രഭു സഹയാത്രികയായ ഇരുപത്തിരണ്ടുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. യുവതി ഉറങ്ങിയ സമയം യുവാവ് തന്റെ വസ്ത്രത്തില്‍ കൈകടത്തുകയായിരുന്നു എന്നാണ് യുവതി ആരോപിക്കുന്നത്.

ഞെട്ടിയുണര്‍ന്ന യുവതി വിമാന ജീവനക്കാരോടു പരാതിപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മിഷിഗണ്‍ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് മിഷിഗണ്‍ കോടതിയില്‍ ഹാജരാക്കി. സംഭവസമയത്ത് പ്രഭുവിന്റെ ഭാര്യയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഇവരും യുഎസില്‍ താത്കാലിക വീസയിലാണ് താമസിക്കുന്നത്.
