കാസര്‍കോട്: അവിശ്വാസികളായ യുവതികളെ പാര്‍ട്ടി ചിലവില്‍ ശബരിമലയിലേക്ക് അയക്കാന്‍ ഗൂഡലോചന നടത്തിയിരിക്കുകയാണെന്ന് ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത് ആരോപിച്ചു. ശബരിമല ആചാര – അനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ, അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതി കേരളത്തില്‍ ഉടന്‍ നടപ്പാക്കുക, പ്രളയ ദുരിതാശ്വാസ സഹായ വിതരണത്തിലെ കെടുകാര്യസ്ഥതയും, പക്ഷപാതിത്വവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച താലൂക്ക് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സമിതി അംഗം പി. സുരേഷ് കുമാര്‍ ഷെട്ടി, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം പി.ആര്‍ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സദാനന്ദ റൈ, എം ജനനി, സവിത ടീച്ചര്‍, ട്രെസ്സുര്‍ ജി ചന്ദ്രന്‍, ബി. ശിവകൃഷ്ണ ഭട്ട്, എ പി ഹരീഷ് കുമാര്‍, ധനഞ്ജയന്‍ മധൂര്‍, അഞ്ചു ജോസ്റ്റി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
യുവതികളെ പാര്‍ട്ടി ചിലവില്‍ ശബരിമലയിലേക്ക് അയക്കാന്‍ സി.പി.എം ശ്രമം; ബി.ജെ.പി