യുപിയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 22 പേര്‍ മരിച്ചു; പരിക്കേറ്റ് ചികിത്സയിലുള്ള പലരുടേയും നില ഗുരുതരം

  • Post category:news
  • Reading time:1 min read
You are currently viewing യുപിയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 22 പേര്‍ മരിച്ചു; പരിക്കേറ്റ് ചികിത്സയിലുള്ള പലരുടേയും നില ഗുരുതരം

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ട്രക്കുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 22 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബറേലിയില്‍ ദേശീയപാത 24 ലിലാണ് അപകടം നടന്നത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള പലരുടേയും നില ഗുരുതരമാണ്. ന്യൂഡല്‍ഹിയില്‍ നിന്ന് യുപിയിലെ ഗോണ്ട ഡിപ്പോയിലേക്ക് പോകുകയായിരുന്ന സംസ്ഥാന സര്‍ക്കാര്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്.


ഇടിയുടെ ആഘാതത്തില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ബസ്സിനും ട്രക്കിനും തീപിടിച്ചു. അര്‍ധരാത്രിയായതിനാല്‍ ബസ്സിലെ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. ഏതാനും ചിലര്‍ക്ക് മാത്രമാണ് രക്ഷപെടാനായത്. എത്ര പേര്‍ ബസ്സിലുണ്ടായിരുന്നു എന്നതിനെക്കുറിച്ചും വ്യക്തത വന്നിട്ടില്ല. മരിച്ച പലരേയും തിരിച്ചറിയാനായിട്ടില്ല.

0Shares