
കാസര്‍കോട്: വിനോദവും വിജ്ഞാനവും കുട്ടികൾക്ക് പകർന്ന് നൽകുന്നതിനും വേനലവധി ആഘോഷമാക്കുന്നതിനും വേണ്ടി കാസർകോട് മർച്ചന്റ്സ് വനിതാ വിംഗിന്‍റെ ആഭിമുഖ്യത്തിൽ ഫൺ അറ്റാക്ക് – 2019 എന്ന പേരിൽ രണ്ടാഴ്ച നീണ്ട് നിൽക്കുന്ന കിഡ്സ് സമ്മർ ക്യാമ്പിന് തുടക്കമായി. മർച്ചന്റ്സ് വനിതാ വിംഗ് പ്രസിഡന്റ് കെ.ചന്ദ്രമണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യാമ്പ് ഗ്രീൻ വുഡ്സ് പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ സരോജിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രവർത്തക സമിതി അംഗം എ.എ അസീസ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.കെ.മൊയ്തീർ കുത്തി, ജനറൽ സെക്രട്ടറി കെ. നാഗേഷ് ഷെട്ടി , ട്രഷറർ ബഷീർ കല്ലങ്കാടി, എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ച് സംസാരിച്ചു. വനിതാ വിംഗ് ട്രഷറർ സുചിത്ര പിള്ള ക്യാമ്പ് ട്രെയിനറായ ശിൽപ്പ സജ്ഞയിയെ പരിചയപ്പെടുത്തി. വനിതാ വിംഗ് ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും പരിപാടിയിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഉമ സുമിത്രൻ സ്വാഗതവും സെക്രട്ടറി അനിത നന്ദിയും പറഞ്ഞു.
