ജര്‍മനി: പ്രശസ്ത ടെന്നീസ് താരം പെട്രോ ക്വിറ്റോവയ്ക്ക് മോഷ്ടാവിന്റെ കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ക്വിറ്റോവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറ്റകുറ്റപ്പണിക്കെത്തിയ ആള്‍ എന്ന വ്യാജേനയാണ് മോഷ്ടാവ് വീട്ടില്‍ കയറിയത്.

അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായ താരത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു വരികയണെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റില്‍ പറയുന്നു. അക്രമിയെ കണ്ടെത്താന്‍ വ്യാപകമായി തിരച്ചില്‍ നടത്തുകയാണ് പോലീസ്.
