
മൊഗ്രാൽ / കാസര്‍കോട്: മൊഗ്രാൽ മേഖലാ യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ മൊഗ്രാലിലെ കെ.എം.സി.സി നേതാക്കൾക്കും പ്രവർത്തകർക്കും സ്വീകരണം നല്‍കി. മൊഗ്രാൽ ഈമാൻ ബീച്ച് റിസോർട്ടിൽ നടന്ന ചടങ്ങില്‍ യൂത്ത് ലീഗ് മൊഗ്രാൽ മേഖല സെക്രട്ടറി ജംഷീർ മൊഗ്രാൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നിയാസ് മൊഗ്രാൽ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം. സി കമറുദ്ദീൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജില്ലാ മുസ്ലിംലീഗ് സെക്രട്ടറിമാരായ വി.പി അബ്ദുൾഖാദർ ഹാജി , മുനീർ ഹാജി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ. കെ. എം അഷ്‌റഫ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീർ, മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എം. അബ്ബാസ് മണ്ഡലം ട്രഷറർ അഷ്‌റഫ് കർള, സെക്രട്ടറി എ. കെ. എം ആരിഫ്, മുസ്ലിംലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ സകീർ അഹമ്മദ്, വൈസ് പ്രസിഡന്റ് ബി. എം മുഹമ്മദലി, ട്രഷറർ ടി. എം ഷുഹൈബ്, സെക്രട്ടറി ഇബ്രാഹിം ബത്തേരി, പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് ഉദയ അബ്ദുൽ റഹ്‌മാൻ , വ്യാപാരി വ്യവസായി കുമ്പള യൂണിറ്റി സെക്രട്ടറി സത്താർ ആരിക്കാടി എന്നിവർ പ്രസംഗിച്ചു.

കെ.എം.സി.സി അഖിലേന്ത്യ ട്രഷറർ അൻവർ ചെരങ്കയിയെ ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എം. സി കമറുദ്ദീനും , ജിദ്ദ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ഹസ്സൻ ബത്തേരിയെ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി. പി അബ്ദുൽഖാദർ ഹാജിയും , ദുബായ് കെ.എം.സി.സി കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പി അനീസിന് ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി മുനീർ ഹാജിയും , എം. എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാലിന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ. കെ. എം അഷ്‌റഫും, കുമ്പള പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എം. പി ഖാലിദിന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ അഷ്‌റഫ് എടനീരും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ചടങ്ങിൽ പ്രവാസി ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് റാഡോ മുഹമ്മദ്, മജീദ് റെഡ്ബുൾ,കെ. എ ഖാലിദ്, നിസാർ ബി. കെ എന്നിവരെയും ആദരിച്ചു. യൂനുസ് കടവത്ത് , സമീർ കുമ്പള,സിദ്ദീഖ് പേരാൽ, റഹ്‌മാൻ ആരിക്കാടി,റസാഖ് ബംബ്രാണ , മുഹമ്മദ് കണ്ണംവളപ്പ് , അൻവർ ബി. കെ , മുസ്തഫ കൊപ്പളം, മുഹമ്മദ് മൊഗ്രാൽ കടപ്പുറം, റിയാസ് കെ.കെ പുറം, റഹീം റാഹത്ത് , ഹസൈൻ ലീഗ് ഓഫിസ്, എച്ച്. എം റഷീദ് ,മുസ്തഫ കൊപ്പളം , മജീദ് കൊപ്പളം, മുനീർ കൊപ്പളം എന്നിവർ സംബന്ധിച്ചു. യൂത്ത് ലീഗ് മൊഗ്രാൽ മേഖല ട്രഷറർ നൗഫൽ കോൾഫോമ് നന്ദി പറഞ്ഞു.
