
കൊച്ചി മേയര്‍ വിഷയത്തില്‍ ഹൈബി ഈഡന്‍ എം.പിക്കെതിരെ എറണാകുളം ഡി.സി.സിയില്‍ രൂക്ഷ വിമര്‍ശനം. മേയര്‍ മാറ്റ വിഷയം ഹൈബി കൈകാര്യം ചെയ്തത് അപക്വമായിപ്പോയി. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഹൈബി സൃഷ്ടിച്ചു. മേയര്‍ക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തിയതും എഫ്. ബി പോസ്റ്റിട്ടതും എം. പിക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ല. സ്പര്‍ദ്ദ വളര്‍ത്താനാണ് ഹൈബി ശ്രമിച്ചത്.

ജനറല്‍ സെക്രട്ടറി കെ. പി ബേബിയാണ് ഹൈബിക്കെതിര വിമര്‍ശനം ഉന്നയിച്ചത്.തുടര്‍ന്ന് സംസാരിച്ചവരും ഹൈബിയെ വിമര്‍ശിച്ചു. ചില നേതാക്കള്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നു. ബെന്നി ബഹനാന്‍, വി.ഡി സതീശന്‍, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഹൈബിയും കെ. വി തോമസും യോഗത്തിന് എത്തിയത് അവസാന നിമിഷമയിരുന്നു.
