മുംബൈ: ഇംഗ്ലണ്ടിനെതിരേ മൊഹാലിയില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ടീമില്‍ പാര്‍ഥീവ് പട്ടേലിനെ ഉള്‍പ്പെടുത്തി. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിനിടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ഇടതു തുടയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

എട്ടുവര്‍ഷങ്ങള്‍ക്കു ശേഷമാണ് പാര്‍ഥീവ് പട്ടേല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിക്കുന്നത്. ഇക്കഴിഞ്ഞ രഞ്ജി സീസണില്‍ ഗുജറാത്തിനുവേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് പാര്‍ഥിവിന് വീണ്ടും ടീമിലേയ്ക്ക് വരുവാനുള്ള വഴിയൊരുക്കിയത്.