കാസര്‍കോട്: നെല്ലിക്കുന്ന് ജമാ അത്ത് പരിധിയില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍
മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ദാറുല്‍ അമാന്‍ നെല്ലിക്കുന്നിന്റെ നേതൃത്വത്തില്‍ അനുമോദനം സംഘടിപ്പിച്ചു. നെല്ലിക്കുന്ന് മുഹിയുദ്ധീന്‍ ജുമാ മസ്ജിദ് ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്മാന്‍ മദനി അനുമോദന ചടങ്ങും ഫ്രീസര്‍ കുടിവെള്ളത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. 
പ്രസിഡന്റ് ഹാമി ബീഗം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എന്‍.എ ഫൈസല്‍ സ്വാഗതം പറഞ്ഞു. നെല്ലിക്കുന്ന് മുഹിയുദ്ധീന്‍ ജമാ അത്ത് പ്രസിഡന്റ് ഹാജി പൂന അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ മഹ്മൂദ് ബങ്കരക്കുന്ന്, എന്‍.എം സുബൈര്‍, ഹനീഫ് നെല്ലിക്കുന്ന്, ഹമീദ് ബദ്രിയ, അലിയാര്‍ ഫൈസി, മഹ്മൂദ് ഹാജി, ബഷീര്‍, പൂരണം മുഹമ്മദലി, എന്‍.എ അഷ്റഫ്, റൗഫ് എക്‌സ്പ്രസ്സ്, ഇബ്രാഹിം ബെന്‍സര്‍, മുഹമ്മദലി, മുസ്തഫ തായല്‍, കമ്മു തായല്‍, മുഹമ്മദ് കുഞ്ഞി ഈസ്റ്റ്, നിഹാല്‍ അഹ്മദ്, നവാസ് പാദാര്‍, സാദു ഗണേഷ്, മുഹമ്മദ് കുഞ്ഞി സോള്‍ക്കര്‍, ഹനീഫ കൊട്ടിഗ സംബന്ധിച്ചു.
മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ദാറുല്‍ അമാന്‍ നെല്ലിക്കുന്ന് അനുമോദിച്ചു