മുന്‍ ലോക്‌സഭാ സ്പീക്കര്‍ ഗുരുതരാവസ്ഥയില്‍

  • Post category:news
  • Reading time:1 min read
You are currently viewing മുന്‍ ലോക്‌സഭാ സ്പീക്കര്‍ ഗുരുതരാവസ്ഥയില്‍

കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്പീക്കറും സി.പി.എം നേതാവുമായ സോമനാഥ് ചാറ്റര്‍ജിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനമായ ശ്വാസതടസ്സത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഓരോ നിമിഷവും മോശമായിക്കൊണ്ടിരിക്കുകയാണ്. വെന്റിലേറ്ററിലുള്ള അദ്ദേഹത്തിന് ഒരുവട്ടം ഡയാലിസിസ് നടത്തുകയും ചെയ്തു. കുറച്ചുദിവസം മുമ്പ് തലച്ചോറിനുള്ളില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. മസ്തിഷ്‌കാഘാതം എന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയ അദ്ദേഹത്തെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വീട്ടിലേക്ക് എത്തിച്ചത്. എന്നാല്‍ വീണ്ടും അദ്ദേഹത്തിന്റെ നില മോശമാവുകയായിരുന്നു. സി.പി.എം. നേതാക്കളടക്കം പലരും ആശുപത്രിയിലെത്തിയിട്ടുണ്ട്.

0Shares