ഡല്‍ഹി: മുന്‍പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി (94) അന്തരിച്ചു. ഡല്‍ഹി എയിംസില്‍ വൈകിട്ടോടെയായിരുന്നു അന്ത്യം. ഏറെക്കാലമായി ആരോഗ്യസ്ഥിതി മോശമായിരുന്ന വാജ്‌പേയിയെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് അറിയിച്ചിരുന്നു. ഇന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
2009 മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. പൊതുപരിപാടികളില്‍ ഒന്നുംതന്നെ ഒരു പതിറ്റാണ്ടായി പങ്കെടുത്തിരുന്നില്ല. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരുടേയും ബഹുമാനം പിടിച്ചുപറ്റുന്നതരത്തിലുള്ള വ്യക്തിത്വത്തിന് ഉടമയായിയിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ പൂര്‍വസംഘടനയായ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിലൊരാളാണ്.
മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചു