കൊച്ചി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം ‘ഗരുഡ’ അണിയറയില്‍ ഒരുങ്ങുന്നു. പുരാണ കഥയായ മഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം തയ്യാറാക്കുന്നതെന്നാണ് പ്രഥമിക വിവരം. രാജമൗലിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം എന്ന സവിശേഷത കൂടി ഗരുഡയ്ക്കുണ്ട്.

കൂടാതെ മോഹന്‍ലാലിനൊപ്പം സ്റ്റൈല്‍ മന്നന്‍ രജനികാന്തും ഗരുഡയില്‍ കേന്ദ്രകഥാപാത്രമായി എത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍. മഹാഭാരതത്തെ അടിസ്ഥാനമാക്കി കഥ തയ്യാറാക്കുന്നതിനാൽ മോഹന്‍ലാലിനൊപ്പം ഇന്ത്യന്‍ സിനിമയിലെ നാലു സൂപ്പര്‍സ്റ്റാറുകള്‍ കൂടെയുണ്ടാകുമെന്നാണ് അണിയറ വാർത്തകൾ. 50 കോടിയാണ് ഗരുഡില്‍ മോഹന്‍ലാലിന്റെ പ്രതിഫലം എന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത തിരക്കഥ നിര്‍വഹിക്കുന്നത് രാജമൗലിയുടെ അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദ് എന്നതാണ്. ബാഹുബലിയുടേയും ബജിറംഗി ബയ്ജാന്റെയും തിരക്കഥാ കൃത്തും വിജയേന്ദ്ര പ്രസാദ് തന്നെയായിരുന്നു. ഗരുഡില്‍ നായിക ആയി ആരെത്തുമെന്നുള്ള കാര്യം ഇത് വരെ വ്യക്തമാക്കിയിട്ടില്ല.