തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര താരം ജഗന്നാഥ വര്‍മ്മ (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1978-ല്‍ “മാറ്റൊലി” എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജഗന്നാഥ വര്‍മ്മ 550ൽ അധികം മലയാള ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ജഗന്നാഥ വർമ അറിയപ്പെടുന്ന കഥകളി കലാകാരൻ കൂടിയാണ്. എസ്.പിയായാണ് സർവീസിൽ നിന്ന് വിരമിച്ചത്. ആലപ്പുഴയിലെ ചേര്‍ത്തലയാണ് അദ്ദേഹത്തിന്റെ സ്വദേശം. 2013-ല്‍ പുറത്തിറങ്ങിയ “ഗോൾഫാ”ണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. ഭാവ ഗാംഭീര്യമാർന്ന അനേകം കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ എക്കാലവും പ്രേക്ഷക ഹൃദയങ്ങളിൽ ചിരപ്രതിഷ്ട നേടിയ ജഗന്നാഥ വര്‍മ്മയ്ക്ക് മലയാള സിനിമയിൽ കാരണവരുടെ സ്ഥാനമാണ് ഉള്ളത്. നടന് മനുവര്‍മ്മ മകനാണ്. സംവിധായകന് വിജി തമ്പി മരുമകനാണ്.
