മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന കേരളാ ഹൗസില്‍ കത്തിയുമായി മലയാളി; പോലിസ് പൊക്കിയതോടെ സംഗതി പുറത്തായി

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന കേരളാ ഹൗസില്‍ കത്തിയുമായി മലയാളി; പോലിസ് പൊക്കിയതോടെ സംഗതി പുറത്തായി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ഡല്‍ഹിയിലെ കേരള ഹൗസിന് മുന്നില്‍ കത്തിയുമായി യുവാവ്. കേരള ഹൗസിന് മുന്നില്‍ കത്തിയുമായി എത്തിയ ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമല്‍രാജാണ് ഭീഷണിമുഴക്കിയതും ആത്മഹത്യശ്രമം നടത്തിയതും. സുരക്ഷ സേനയുടെ സമയോചിത ഇടപെടല്‍ മൂലം ഇയാളെ പിടികൂടി കത്തിപിടിച്ചുവാങ്ങി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. രാവിലെ ഒമ്പതരയോടെയാണ് സംഭവം. മുഖ്യമന്ത്രിയെ കാണണം എന്ന ആവശ്യവുമായി എത്തിയ ഇയാളുടെ കൈയ്യില്‍ ഒരു ബാഗും പോക്കറ്റില്‍ ദേശീയപതാകയും ഉണ്ടായിരുന്നു. കേരള ഹൗസ് ഗസ്റ്റ്ഹൗസിന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലാണ് ഇയാള്‍ നിന്നിരുന്നത്. സംശയം തോന്നിയ പൊലീസുകാര്‍ ചോദ്യം ചെയ്തപ്പോള്‍ പ്രകോപിതനായി. പിന്നീട് ബാഗില്‍ നിന്ന് കത്തിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴടക്കുകയായിരുന്നു. മുഖ്യമന്ത്രി തന്നെ ചതിച്ചെന്ന് ആരോപിച്ച് ബഹളം വെച്ചു. ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തുവെച്ച് കണ്ടിരുന്നതായും തനിക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നും സഹായം ചെയ്യണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു. 43 വയസുള്ള വിമല്‍രാജ് 20 വര്‍ഷമായി ഡല്‍ഹിയിലാണ് താമസം. ഡല്‍ഹി പോലിസ് ഇയാളെ കൂടതല്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയിട്ടുണ്ട്. ആളിന് മാനസീക രോഗമുള്ളതായി സംശയിക്കുന്നു. ചികില്‍സിച്ചതിന്റെ രേഖകളും ഇയാളുടെ പക്കലുണ്ട്.
പോളിറ്റ്ബ്യൂറോ യോഗം നടക്കുന്നതിനാല്‍ മുഖ്യമന്ത്രി രാജ്യ തലസ്ഥാനത്തുണ്ട്. 

0Shares