മുഖ്യമന്ത്രിക്ക് തമ്പുരാന്‍ മനോഭാവമെന്ന് രമേശ് ചെന്നിത്തല; കുട്ടനാട് അവലോകന യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രിമാര്‍; യോഗം പ്രഹസനമായി

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിക്ക് തമ്പുരാന്‍ മനോഭാവമെന്ന് രമേശ് ചെന്നിത്തല; കുട്ടനാട് അവലോകന യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രിമാര്‍; യോഗം പ്രഹസനമായി

കുട്ടനാട്: മുഖ്യമന്ത്രിക്ക് തമ്പുരാന്‍ മനോഭാവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട്ടിലെ ജനങ്ങളെ കാണാന്‍ മുഖ്യമന്ത്രിക്ക് മനസില്ല എന്നതാണ് യാഥാര്‍ഥ്യം. കുട്ടനാട് അവലോകനയോഗം പ്രഹസനമായി. പ്രളയദുരിതം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമാണ്. പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്നാണ് മന്ത്രിമാര്‍ പ്രളയബാധിതമേഖലയിലെത്തിയത്. അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തത് ഒന്നര മണിക്കൂര്‍ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം വിട്ടുനിന്നത് രാഷ്ട്രീയ പാപ്പരത്തമാണ് പ്രതിപക്ഷത്തിന്റെതെന്ന് മന്ത്രി ജി സുധാകരന്‍ ആരോപിച്ചു. അതേസമയം, പ്രകടനപരതയിലല്ല പ്രവൃത്തിയിലാണ് കാര്യമെന്ന് മാത്യു.ടി.തോമസും പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് തോമസ് ഐസകും പറഞ്ഞു. ആലപ്പുഴയിലെ പ്രളയമേഖലകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. ഇത് വിവാദമായതോടെ മുഖ്യമന്ത്രി കുട്ടനാട്ടില്‍ എത്തുമെന്ന് മന്ത്രിമാര്‍ പിന്നീട് അറിയിച്ചിരുന്നതാണ്. കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ജില്ലയിലെ മൂന്നുമന്ത്രിമാരും സ്ഥലം എംഎല്‍എയും എത്താത്തതു കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മന്ത്രി ജി. സുധാകരന്‍ ആദ്യമായി വെള്ളപ്പൊക്കം ദുരിതം വിതച്ച പ്രദേശങ്ങളില്‍ വന്നത് കേന്ദ്രമന്ത്രിക്കൊപ്പമായിരുന്നു. സ്വന്തം വീടുള്‍പ്പെടുന്ന പ്രദേശമായിട്ടും തോമസ് ചാണ്ടി തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുയര്‍ന്നു.

0Shares