മുഖ്യമന്ത്രിക്കെതിരെ വിവാദ പ്രസ്താവനയുമായി ശോഭാ സുരേന്ദ്രന്‍.

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിക്കെതിരെ വിവാദ പ്രസ്താവനയുമായി ശോഭാ സുരേന്ദ്രന്‍.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ ശക്തമായ വിവാദ പരാമര്‍ശവുമായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍. ആര്‍.എസ്.എസ് തീരുമാനിച്ചാല്‍ മുഖ്യമന്ത്രിക്ക് കേരളത്തില്‍ യാത്ര ചെയ്യുക പ്രയാസമാകുമെന്നാണ് ശോഭാ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. കാലില്‍ പാദസരമിട്ട് നടക്കുന്നയാളണ് പ്രതിപക്ഷനേതാവെന്ന് പറഞ്ഞ് കളിയാക്കുകയും നിയമസഭയ്ക്ക് അകത്തും പുറത്തും കഥ മെനഞ്ഞ് ആക്രമണത്തിന് നേതൃത്വം നല്‍കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പിണറായിക്കെതിരായി നടത്തിയ ബി.ജെ.പി നേതാവ് ബി.ഗോപാല കൃഷ്ണന്റെയും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെയും വിവാദ പ്രസംഗത്തിന് തൊട്ടു പിന്നാലെയാണ് ശോഭാ സുരേന്ദ്രനും വിവാദപരമായ പരാമര്‍ശം നടത്തിയത്. പിണറായി വിജയനെ ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും കാലു കുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞതെങ്കില്‍, ഓരോ കൊലയ്ക്കും ബി.ജെ.പി തിരിച്ച് കൊന്നിട്ടുണ്ടെന്നായിരുന്നു കെ.സുരേന്ദ്രന്‍ പ്രസംഗിച്ചത്. അടിക്ക് തിരിച്ചടിയും കൊലയ്ക്ക് പകരം കൊലയും തങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് സുരേന്ദ്രന്‍ വെളിപ്പെടുത്തിയത്. മംഗലാപുരത്ത് നടന്ന പാര്‍ട്ടി പരിപാടിയിലാണ് സുരേന്ദ്രന്‍ വിവാദ പ്രസംഗം നടത്തിയത്. ആര്‍.എസ്.എസിനെതിരായി മംഗ്ലൂരുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിനു തിരിച്ചടിയായാണ് ശോഭാ സുരേന്ദ്രന്റെ ഇപ്പോഴത്തെ വിവാദ പരാമര്‍ശം.

0Shares