മിണ്ടാതായ കാരിച്ചിയമ്മ സംസാരിച്ചു; 20 വര്‍ഷത്തിനുശേഷം

  • Post category:news
  • Reading time:1 min read
You are currently viewing മിണ്ടാതായ കാരിച്ചിയമ്മ സംസാരിച്ചു; 20 വര്‍ഷത്തിനുശേഷം

വെള്ളരിക്കുണ്ട്: 20 വര്‍ഷത്തിന് ശേഷം കാരിച്ചിയമ്മ സംസാരിച്ചതിന്റെ അതിശയത്തിലും സന്തോഷത്തിലുമാണ് കര്‍ണാടക അതിര്‍ത്തിയിലെ കമ്മാടക്കോളനി. കോളനിമൂപ്പത്തിയാണ് കാരിച്ചിയമ്മ. 75 വയസുകാരിയായ കാരിച്ചിയമ്മയുടെ സംസാരശേഷി 20 വര്‍ഷം മുമ്പ് പൊടുന്നനെ ക്ഷയിച്ചുവന്നത്.ക്രമേണ കാഴ്ചശക്തിയും കുറഞ്ഞു. വീടിന് വെളിയിലിറങ്ങാന്‍ പരസഹായം വേണ്ട അവസ്ഥയിലായിരുന്നു. ഇളയമകള്‍ ശാന്തയ്‌ക്കൊപ്പമാണ് മലമുകളിലെ വീട്ടില്‍ ഇവര്‍ കഴിഞ്ഞിരുന്നത്.കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് അമ്മ മൂളിപ്പാട്ട് പാടുന്നത് ശാന്ത കേട്ടത്.വിവരമറിഞ്ഞ് പരിസരത്തുള്ളവരെല്ലാമെത്തി. കൂടുതല്‍ സംസാരിക്കാന്‍ പ്രേരിപ്പിച്ചു. ഒടുവില്‍ നാടന്‍പാട്ടും കഥകളും പറഞ്ഞു തുടങ്ങി. വൈദ്യശാസ്ത്രം വിസ്മയിക്കേണ്ട സംഭവം വലിയ വാര്‍ത്തയായി. കാരിച്ചിയമ്മ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറഞ്ഞ് സന്തോഷം പങ്കുവെച്ചു.ഇത്രയും കാലം മിണ്ടാതിരുന്നതെന്തേ എന്ന് ചോദിച്ചപ്പോള്‍ മിണ്ടാന്‍ പറ്റുന്നുണ്ടായിരുന്നില്ലെന്നായിരുന്നു മറുപടി.

0Shares