കോഴിക്കോട്: മിഠായിത്തെരുവില്‍ ഷോപ്പിങ്ങിനെത്തിയ യുവതിയുടെ മുടിമുറിച്ച കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. തളിപ്പറമ്പ് മന്ന സ്വദേശി അബ്ദുല്‍ഖാദര്‍ (46) ആണ് അറസ്റ്റിലായത്. കുടുംബത്തോടൊപ്പം മിഠായിത്തെരുവില്‍ ഷോപ്പിങ്ങിനെത്തിയ യുവതിയുടെ മുടി രാധാ തിയേറ്റര്‍ പരിസരത്തുവെച്ച് മുറിക്കുകയായിരുന്നു. ഈ സംഭവം കണ്ട നാട്ടുകാര്‍ യുവാവിനെ കൈയോടെ പിടികൂടുകയായിരുന്നു.
താന്‍ മദ്രസാ അധ്യാപകനാണെന്നും മാനസികാസ്വാസ്ഥ്യമുണ്ടെന്നുമാണ് ഇയാള്‍ പോലീസിനോട് പറയുന്നത്.എന്നാല്‍, നാട്ടില്‍ ബന്ധപ്പെട്ടപ്പോള്‍, ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളില്ലെന്നാണ് അറിയാനായതെന്ന് ടൗണ്‍ പോലീസ് പറയുന്നു. നഗരത്തില്‍ വെച്ച് മറ്റു മൂന്ന് സ്ത്രീകളുടെകൂടി മുടി മുറിച്ചിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
മിഠായിത്തെരുവില്‍ യുവതിയുടെ മുടി മുറിച്ച യുവാവ് അറസ്റ്റില്‍