മാസ്റ്റർപീസിലെ കിടിലൻ പ്രകടനത്തിന് ശേഷം മമ്മൂട്ടി എത്തുന്നത് മുഖ്യമന്ത്രിയുടെ വേഷത്തിൽ; മറ്റൊരു മാസ് പൊളിറ്റിക്കൽ എന്റർടെയിനറിന്‌ വേണ്ടി പ്രതീക്ഷയോടെ ആരാധകർ

  • Post category:news
  • Reading time:1 min read
You are currently viewing മാസ്റ്റർപീസിലെ കിടിലൻ പ്രകടനത്തിന് ശേഷം മമ്മൂട്ടി എത്തുന്നത് മുഖ്യമന്ത്രിയുടെ വേഷത്തിൽ; മറ്റൊരു മാസ് പൊളിറ്റിക്കൽ എന്റർടെയിനറിന്‌ വേണ്ടി പ്രതീക്ഷയോടെ ആരാധകർ

തിയേറ്ററുകൾ നിറഞ്ഞുകവിയുകയാണ് ഇപ്പോൾ പ്രദർശനം തുടരുന്ന മമ്മൂട്ടി ചിത്രമായ മാസ്റ്റർപീസ്. ഇതാ, പുതിയ റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടി തന്റെ അടുത്ത ചിത്രത്തിൽ മുഖ്യമന്ത്രിയായി എത്തുന്നു,പരസ്യമായി രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറയാറില്ലെങ്കിലും സിനിമയിലൂടെ അത് സംഭവിക്കുകയാണ്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയ്ക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്നത്. ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിലൂടെ ശ്രദ്ധേയനായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ചിത്രത്തിന്റെ താരനിര്‍ണ്ണയം പുരോഗമിച്ച് വരികയാണ്. ജനുവരിയില്‍ ഔദ്യോഗിക പ്രഖ്യാപനം ജനുവരിയില്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. മാര്‍ച്ചോട് കൂടി ചിത്രീകരണം ആരംഭിക്കാനുള്ള നീക്കമാണ് അണിറപ്രവര്‍ത്തകര്‍ നടത്തുന്നത്.

0Shares