റായ്ഗഡ്: വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് 30 ഓളം പേര്‍മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ഡാപോളി കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളടക്കം 45 ഓളം പേര് സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞത്. കോളജ് വിദ്യാര്‍ഥികളും അധ്യാപകരുമാണ് ബസിലുണ്ടായിരുന്നു.
മഹാബലേശ്വറിന് സമീപം 600 അടി ആഴമുള്ള താഴ് വരയിലേക്ക് ബസ് വീണാണ് അപകടം. ശനിയാഴ്ച രാവിലെ 11 മണിയോടായാണ് സംഭവം. അപടത്തിന് ശേഷം ഒരുമണിക്കൂര്‍ കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം നാട്ടുകാര്‍ക്ക് നടത്താനായത്.
കനത്ത മഴ പെയ്യുകയായിരുന്നു പ്രദേശത്ത് എന്നാണ് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ നല്കുന്ന വിവരം. ഇതുവരെ എട്ട് മൃതദേഹങ്ങള്‍ പുറത്തേക്ക് എടുത്തിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഒരാളെ ജീവനോടെ പുറത്ത് എത്തിച്ചെങ്കിലും ഇയാളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പൊലീസും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സേനയും എത്തിച്ചേര്‍ന്നിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായി പൂനയില്‍ നിന്നുള്ള പ്രത്യേക സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.
മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര് മരിച്ചു; കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്