
ആലപ്പുഴ: ചാരുംമൂട്ടില്‍ കഞ്ചാവ് വില്‍പന നടത്തിയ തട്ടുകട പൊളിച്ചു നീക്കി. നൂറനാട് സ്വദേശി ഷൈജഖാൻ്റെ തട്ടുകടയാണ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു നീക്കിയത്. കുട്ടികള്‍ക്കടക്കം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വില്‍പന നടത്തി വരുന്നതായുള്ള പൊലീസിൻ്റെയും എക്സൈസിൻ്റെയും റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് കട പൊളിച്ചുമാറ്റിയത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് വള്ളിക്കുന്നം സ്വദേശിയെ എക്സൈസിൻ്റെ നൈറ്റ് പട്രോളിങ്ങിനിടെ കഞ്ചാവുമായി പിടികൂടിയിരുന്നു.

ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഒരു പൊതിയ്ക്ക് 500 രൂപ നിരക്കിലാണ് കഞ്ചാവ് വില്‍ക്കുന്നതെന്നും ഷൈജു ഖാനാണ് കഞ്ചാവ് നല്‍കുന്നതെന്നും പറഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈജു ഖാൻ്റെ കടയും വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇതോടെ കടയുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാനായി എക്‌സൈസ് പഞ്ചായത്ത് ഭരണസമിതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് തട്ടുകട പൊളിച്ചുനീക്കിയത്. എക്‌സൈസ്, പോലീസ്, പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു നടപടി.
