മഹാത്ഭുതം അണയാത്ത ഈ അഗ്നികുണ്ഡം!…

  • Post category:news
  • Reading time:1 min read
You are currently viewing മഹാത്ഭുതം അണയാത്ത ഈ അഗ്നികുണ്ഡം!…

റഷ്യ: ‘നരകത്തിലേക്കുള്ള വാതില്‍’ അല്ലെങ്കില്‍ ‘നരക കവാടം’ ഇപ്പോഴും അണയാതെ കത്തുകയാണ്. ഒന്നും രണ്ടുമല്ല 46 വര്‍ഷമായി. തുര്‍ക്മെന്‍സ്ഥാനിലെ കാറകും മരുഭൂമിയിലുള്ള ‘ദര്‍വാസ’യാണ് ഇങ്ങനെ അനിശ്ചിത കാലമായി കത്തികൊണ്ടിരിക്കുന്നത്. 1971-ലാണ് ചില ഗവേഷകര്‍ ഈ പ്രദേശത്തെ കുറിച്ച് പഠിച്ചപ്പോള്‍ ഇവിടെ നിന്ന് പുറത്തേക്ക് വമിക്കുന്ന മീഥെയ്ന്‍ ഗ്യാസ് വഴി വരുന്ന അപകടം ഒഴിവാക്കാന്‍ തീയിട്ടത്.

ആഴ്ചകള്‍ കൊണ്ടു കെട്ടുപോകുമെന്നു കരുതിയ തീ ഇന്നും നിന്നുകത്തുകയാണ്! 230 അടി നീളത്തില്‍ 65 അടി ആഴത്തിലാണ് ഈ പ്രദേശം കത്തുന്നത്.ലോകത്തിലെ തന്നെ ഏറ്റവും വലിയ അഗ്നികുണ്ഡമായി മാറിയിരിക്കുകയാണ് ഇവിടം. നാലര പതിറ്റാണ്ടിലേറെയായി അണയാതെ കത്തുന്ന ഈ അഗ്നി അവസാനിക്കുന്നത് ഇനി എന്നായിരിക്കാം?

0Shares