കൊച്ചി; മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് വന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ഒരുങ്ങി അധികൃതര്‍. ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 40 സെന്റീമാറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. 50,000 ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് നീക്കം. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ കെ.എസ്.ഇബി ആരംഭിച്ചു. രാവിലെ 10 മണിക്ക് കളക്റ്ററേറ്റില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.
ചെറുതോണിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കും. മഴശക്തമാകുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത്. നിലവിലെ ജലനിരപ്പ് 2387.76 ആണ്.
മഴ ശക്തമായ സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഇടുക്കി അണക്കെട്ട് തുറന്നേക്കാം