
കാസര്‍കോട്: മലയാള ദിനാഘോഷത്തിന്‍റെയും ഭരണഭാഷ വാരാഘോഷത്തിന്‍റെയും ഭാഗമായി കാസര്‍കോട് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മലയാള ഭാഷയെക്കുറിച്ച് കുറിച്ച് ക്വിസ് മത്സരം സംഘടിപ്പിക്കും. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

നവംബര്‍ ഏഴിന് രാവിലെ 11 ന് വിദ്യാ നഗറിലുള്ള ത്രിവേണി കോളേജിലാണ് മത്സരം. ഒരു കോളേജില്‍ നിന്ന് 2 ടീമിന് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം നവംബര്‍ 7 ന് രാവിലെ 10 ന് കോളേജിലെത്തണം. prdksgd@gmail.com എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.
