കൊച്ചി: കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ നാലുവര്‍ഷങ്ങള്‍ക്ക് ശേഷം കൂടെ എന്ന ചിത്രത്തില്‍ അഭിനയ രംഗത്തേക്ക് മടങ്ങിവന്നിരിക്കുകയാണ് നസ്രിയ. കല്യാണ ശേഷം അഭിനയ രംഗത്തില്‍നിന്നു മാറി നിന്നിരുന്ന നസ്രിയ അഞ്ജലി മേനോന്‍ ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയായാണ് എത്തിയത്. തിരിച്ചുവരവിനൊരുങ്ങുന്ന താരത്തിന് ആരാധകരില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും വന്‍ പിന്തുണയാണ് ഉണ്ടാകുന്നത്. പൃഥ്വിരാജിനു നസ്രിയയെക്കുറിച്ച് നൂറ് നാവാണ്. തന്റെ സ്വന്തം സഹോദരിയാണ് നസ്രിയയെന്നും, അവളെ പരിചയപ്പെടാന്‍ വൈകിപ്പോയല്ലോയെന്നുമാണ് താരം ഈയിടെ ഫേസ്ബുക്കില്‍ കുറിച്ചത്.
ഷൂട്ടിങ് പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ പൃഥ്വി സ്വന്തം സഹോദരനെ പോലെയായി മാറിയെന്നും നസ്രിയയും ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മലയാളത്തില്‍ ഇനി ആര്‍ക്കൊപ്പമാണ് അഭിനയിക്കാന്‍ താല്‍പര്യമെന്ന ചോദ്യത്തിന് മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിക്കൊപ്പമാണ് ആഗ്രഹമെന്ന് നസ്രിയയുടെ മറുപടി. ഒരുപാടു പേര്‍ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹമുണ്ട്. പക്ഷേ, ഏറ്റവും താല്‍പ്പര്യം മമ്മൂക്കയ്‌ക്കൊപ്പമെന്ന് നസ്‌റിയ വ്യക്തമാക്കി.
മലയാളത്തില്‍ ഈ നടനൊപ്പം അഭിനയിക്കണമെന്ന് നസ്രിയ; ആ നടന്‍ ആര്?