മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകനെ യുവതി തോക്കു ചൂണ്ടി കല്ല്യാണ മണ്ഡപത്തില്‍ നിന്നും തട്ടികൊണ്ടു പോയി.

  • Post category:news
  • Reading time:1 min read
You are currently viewing മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകനെ യുവതി തോക്കു ചൂണ്ടി കല്ല്യാണ മണ്ഡപത്തില്‍ നിന്നും തട്ടികൊണ്ടു പോയി.

ഉത്തര്‍പ്രദേശ്: പ്രണയം നിരാകരിച്ച് മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകനെ യുവതി തോക്കു ചൂണ്ടി കല്ല്യാണ പന്തലില്‍ നിന്ന് തട്ടികൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖന്ദില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിവാഹ ചടങ്ങു നടക്കുന്ന വേദിയിലേക്കെത്തിയ യുവതി വരനു നേരെ തോക്ക് ചൂണ്ടി സിനിമാ സ്‌റ്റെയിലില്‍ തട്ടികൊണ്ടുപോവുകയായിരുന്നു. ”ഇയാള്‍ എന്നെയാണ് പ്രണയിച്ചിരുന്നത്. മറ്റൊരു വിവാഹം കഴിക്കുന്നതിന് വേണ്ടി എന്നെ ചതിക്കുകയായിരുന്നു. അത് നടത്താന്‍ ഞാന്‍ സമ്മതിക്കില്ല” എന്നും പറഞ്ഞാണ് യുവതി വരനെ തട്ടിക്കൊണ്ടു പോയത്.

രണ്ടു ചെറുപ്പക്കാര്‍ക്കൊപ്പമാണ് 25 കാരിയായ യുവതി വിവാഹ മണ്ഡപത്തിലെത്തിയത്. തോക്കു ചൂണ്ടി ബന്ധുക്കളെ വിരട്ടിയ ശേഷം സംഘം വരനെ തട്ടിക്കൊണ്ടുപോയി. അശോക് യാദവ് എന്ന യുവാവിനെയാണ് കാമുകിയും സംഘവും തട്ടികൊണ്ടുപോയത്. അശോക് യാദവ് മാസങ്ങള്‍ക്ക് മുമ്പ് കാമുകിയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നു. കുടുംബത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആ ബന്ധം ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് ഒരുങ്ങുകയായിരുന്നു. ജോലി സംബന്ധമായി പട്ടണത്തിലാണ് മകന്‍ അശോക് താമസിച്ചിരുന്നതെന്നും അതിനാല്‍ പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ അറിഞ്ഞിരുന്നില്ലെന്നും പിതാവ് രാംഹത് യാദവ് പറഞ്ഞു. അതേസമയം, വിവാഹം മുടങ്ങിയത് ഭാഗ്യമായാണ് കാണുന്നതെന്നായിരുന്നു വധുവിന്റെ പ്രതികരണം. വരനെ തട്ടികൊണ്ടുപോയെന്ന രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

0Shares