Categories
പ്രായത്തെ തോൽപ്പിച്ചും മത്സരങ്ങൾ; കുടുംബശ്രീ സി.ഡി.എസ് രജതജൂബിലി വാർഷികാഘോഷം, അരങ്ങ് -2023 ഒരുമയുടെ പലമ ശ്രദ്ധേയമായി
മത്സരങ്ങളിൽ കുടുംബശ്രീ ഓക്സിലറി അംഗങ്ങളും മത്സരിച്ചു
Trending News





കുറ്റിക്കോൽ / കാസർകോട്: പ്രായത്തെ തോൽപ്പിച്ച സ്ത്രീകളുടെ മത്സരങ്ങളുമായി അരങ്ങു- 2023 ഒരുമയുടെ പലമ എന്ന കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി വാർഷികാഘോഷം സംഘടിപ്പിച്ചു. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് സി.ഡി.എസിൻ്റെ കല സാഹിത്യ മത്സരങ്ങൾ ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.
Also Read

ചെവാഴ്ച കുറ്റിക്കോൽ ഗവൺമെണ്ട് ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ശോഭന കുമാരി അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഇഖ്ബാൽ സി.എച്ച് മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആശംസാ പ്രസംഗം നടത്തി.

സി.ഡി.എസ് ചെയർപേഴ്സൺ സി.റീന സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് ഹെഡ് ക്ലാർക് അബ്ദുള്ള നന്ദി പറഞ്ഞു. ജൂനിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിലായി കുടുംബശ്രീ അംഗങ്ങളും ഓക്സിലറി അംഗങ്ങളും വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു.

Sorry, there was a YouTube error.