പിലിക്കോട്(കാസര്‍കോട്): മരപ്പണിക്കാരനായ യുവാവിന് കുത്തേറ്റു. പിലിക്കോട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപത്തെ സുഭാഷി (45)നാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. മര ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സുഭാഷിന്റെ മാതൃസഹോദരി ഭര്‍ത്താവ് നാരായണന്‍ (65) ആണ് കുത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി.
രാവിലെ സുഭാഷും നാരായണനും തമ്മില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപത്തുവച്ച് വാക്കുതര്‍ക്കം നടന്നിരുന്നു. പ്രകോപിതനായ നാരായണന്‍ സുഭാഷിനെ കുത്തി വീഴ്ത്തുകയായിരുന്നു. സംഭവം നേരിട്ട് കണ്ട നാട്ടുകാരും ബന്ധുക്കളും സുഭാഷിനെ ഉടന്‍ തന്നെ ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവാവ് അപകടനില തരണം ചെയ്തിട്ടില്ല. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തിയിരുന്നു. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
മരപ്പണിക്കാരനായ യുവാവിന് കുത്തേറ്റു; പ്രതിയായ ബന്ധു ഒളിവില്‍