മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാള്‍ ഇന്ത്യ മാറുക തന്നെ ചെയ്യും: എം.സ്വരാജ്

  • Post category:news
  • Reading time:1 min read
You are currently viewing മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാള്‍ ഇന്ത്യ മാറുക തന്നെ ചെയ്യും: എം.സ്വരാജ്

ജെ.എന്‍.യു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇന്നലെ രാത്രി മുഖംമൂടി ധാരികള്‍ നടത്തിയ അതിക്രൂരമായ ആക്രമണത്തില്‍ പ്രതികരണവുമായി എം.സ്വരാജ് എംഎല്‍എ. മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാള്‍ ഇന്ത്യ മാറുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ജെ.എന്‍.യുവില്‍ ഇറ്റുവീണത് ഇന്ത്യയുടെ രക്തമാണ്. കണക്കുതീര്‍ക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ലെന്ന് ഓര്‍ക്കണമെന്നും എം.സ്വരാജ് പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് ജെ.എന്‍.യുവില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ആയുധങ്ങളുമായി മുഖംമൂടി ധരിച്ച യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഘോഷ് ഉള്‍പ്പെടെ 34ലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

https://www.facebook.com/ComradeMSwaraj/posts/2113407308762111

0Shares