ന്യൂഡല്‍ഹി: പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണവില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശില്‍ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവെപ്പില്‍ ഒരു മരണം. മൂന്നുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമരം ചെയ്യുന്ന കര്‍ഷകര്‍ മന്‍സോറില്‍ ഒരു തുണിക്കടയ്ക്ക് തീവെക്കുകയും പ്രദേശത്തെ കച്ചവട സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പ്രഖ്യാപിച്ചു.