മധുവാഹിനി പുഴയിയിലെ ഒഴുക്കില്‍പെട്ട വയോധികന്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മധുവാഹിനി പുഴയിയിലെ ഒഴുക്കില്‍പെട്ട  വയോധികന്‍ മരിച്ചു

കാസര്‍കോട്: മധുവാഹിനി പുഴയില്‍ ഒഴുക്കില്‍പെട്ട പട്ള സ്വദേശി മരിച്ചു. പട്ള ബൂഡിലെ മൂസയുടെ മകന്‍ ബഡുവന്‍ കുഞ്ഞി (60) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടത്തില്‍പെട്ടത്. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വൈകിട്ട് ആറുമണിയോടെ അല്‍പം അകലെ മായിപ്പാടി അണക്കെട്ടിനു സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലിസെത്തി മൃതദേഹം ജനറലാശുപത്രിയിലേക്ക് മാറ്റി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പട്ള ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും. ഭാര്യ: ഖദീജ. എക മകന്‍ സാബിര്‍ (ഖത്തര്‍).മരുമകള്‍: മുംതാസ് മായിപ്പാടി. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍റഹ്മാന്‍, ഖദീജ.

0Shares