
കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വര്‍ ആയി കമല്‍ജിത്ത് കെ. കമല്‍ ചുമതലയേറ്റു. ബിഹാര്‍ സ്വദേശിയായ ഇദ്ദേഹം 2013 ബാച്ച് ഐ. ആര്‍. എസ് ഉദ്യോഗസ്ഥനാണ്. ദാമന്‍ ആന്‍ഡ് ദിയുവില്‍ കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ആണ് ഇദ്ദേഹം.

ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ നടത്തുന്ന ചെലവുകള്‍ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ഇദ്ദേഹത്തെ അറിയിക്കാം.ഫോണ്‍-9567877261, 9911764889.
