
മലപ്പുറം: ആദ്യമായി ഒരു ട്രാന്‍സ്ജെന്‍ഡര്‍ സിറ്റിങ് ജഡ്ജിമാരുടെ പാനലില്‍ സ്ഥാനം നേടി. മഞ്ചേരി ലീഗല്‍ സര്‍വീസസ് അതോററ്റി കോടതിയില്‍ ഇന്നു നടക്കുന്ന മെഗാ ആദാലത്തില്‍ ആണ് അതോററ്റി വൊളന്റിയറായി പരശീലനം നേടിയ റിയ ഇടം പിടിച്ചത്. വാഹനാപകട കേസുകൾ കൈകാര്യം ചെയ്യുന്ന ബൂത്തിലാണു റിയയുടെ സ്ഥാനം. ജഡ്ജിയും പരിശീലനം ലഭിച്ച വൊളന്റിയറുമാണു ബെഞ്ചിൽ വേണ്ടത്.

സ്ഥിരം അഭിഭാഷകയ്ക്കു പകരമായാണ് ഇത്തവണ റിയ ഇരിക്കുന്നത്. സംസ്ഥാനത്തു തന്നെ ആദ്യമായാണു സിറ്റിങ്ങിന് ഒരു ട്രാൻസ്ജെൻഡർ ജഡ്ജിങ് പാനലിൽ എത്തുന്നതെന്ന് അതോറിറ്റി അധികൃതർ പറഞ്ഞു. കോഴിക്കോട് സ്വദേശിയായ റിയ പെരിന്തൽമണ്ണയിലാണ് താമസിക്കുന്നത്. ബെംഗലൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഫാഷന്‍ ഡിസൈനറാണ്.
