മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനെ ഉടന്‍ ലോകനിലവാരത്തിലെത്തിക്കുമെന്ന് നളിന്‍ കുമാര്‍ കട്ടീല്‍ എം.പി

  • Post category:news
  • Reading time:1 min read
You are currently viewing മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനെ ഉടന്‍ ലോകനിലവാരത്തിലെത്തിക്കുമെന്ന് നളിന്‍ കുമാര്‍ കട്ടീല്‍ എം.പി

മംഗളൂരു: മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനെ ഉടന്‍ ലോകനിലവാരത്തിലെത്തിക്കുമെന്ന് നളിന്‍ കുമാര്‍ കട്ടീല്‍ എം.പി. സ്റ്റേഷന്‍ നവീകരിക്കുന്നതിന് ആദ്യഘട്ടമായി നാലു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും ഇത് ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും എം.പി. നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. ദക്ഷിണ കാനറ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടന്ന റെയില്‍വേ ഡെവലപ്‌മെന്റ് കമ്മറ്റി യോഗത്തിലാണ് കട്ടീല്‍ പുതിയ വികസനം വ്യക്തമാക്കിയത്. മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ടാമത്തെ കവാടം ഉള്‍പ്പെടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ പുതിയ പദ്ധതിയിലൂടെ നടപ്പാക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. റെയില്‍വേ വികസന സ്റ്റേഷനില്‍ നാലാം പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നതിനായി 7.5 കോടി രൂപ ഗ്രാന്റ് കിട്ടിയെന്നും എന്നാല്‍ നാലും അഞ്ചും പ്ലാറ്റ്‌ഫോമുകള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞില്ലെന്ന് ഡെവലപ്‌മെന്റ് കമ്മറ്റി അംഗം ഹനുമന്ത് പരാതിപ്പെട്ടു. ഇക്കാര്യത്തില്‍ സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നളിന്‍ ആവശ്യപ്പെട്ടു. മംഗളൂരു ജങ്ഷന്‍-യശ്വന്ത്പുര്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തിയിടുന്ന സമയം മാറ്റിക്കഴിഞ്ഞാല്‍ കേരളത്തിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് അത് സൗകര്യപ്രദമാകുമെന്ന് ഹനുമാനന്ത് പറഞ്ഞു. എന്നാല്‍ ട്രെയിന്‍ മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന വിധത്തിലാക്കാന്‍ തീരുമാനമുണ്ടെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്റെ മാനേജര്‍ എസ്. എസ്.സ്വമി പറഞ്ഞു. ജെപ്പു മഹാകലിപദ്പുവില്‍ റെയില്‍വേയുടെ പാലത്തിന് ഫണ്ട് പാസായിയെന്നും ഒരു വര്‍ഷത്തിനകം പാലം നിര്‍മിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

0Shares