മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്; കാസര്‍കോട് സ്വദേശി പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്; കാസര്‍കോട് സ്വദേശി പിടിയില്‍

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 25 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശിയായ സൈഫുദ്ദീന്‍ (23) ആണ് സ്വര്‍ണക്കടത്ത് നടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. 633 ഗ്രാം സ്വര്‍ണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചു വച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു പ്രതി.

1962ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഫെബ്രുവരി 25 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

0Shares