മംഗളൂരുവില്‍ നവജാത ശിശുവിന്റെ മൃതദേഹം കിണറ്റില്‍, ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടേതെന്ന് സംശയം

  • Post category:news
  • Reading time:1 min read
You are currently viewing മംഗളൂരുവില്‍ നവജാത ശിശുവിന്റെ മൃതദേഹം കിണറ്റില്‍,  ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടേതെന്ന് സംശയം

മംഗളൂരു: നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ മംഗളൂരു മൂഡുബിദ്രി പുത്തിഗെ നെല്ലിഗുഡ്ഡെയിലാണ് സംഭവം. ആരുടെ കുട്ടിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ജൂലൈ 30ന് ഞായറാഴ്ച അവിവാഹിതയായ പൂര്‍ണ ഗര്‍ഭിണി ഇതേ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് യുവതിയെ പരിസരവാസികള്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഈ യുവതിയുടെ കുട്ടിയായിരിക്കാം ശിശുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കിണറ്റിലേക്ക് ചാടിയ സമയത്ത് പ്രസവിച്ചതാകാമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. സംഭവം സംബന്ധിച്ച് മൂഡുബിദ്രി പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares