
ഭൂട്ടാൻ എന്ന ഇന്ത്യയോട് ചേർന്ന് കിടക്കുന്ന ചെറു രാജ്യത്തെ ജനത ബിഗ് സലൂട്ട് നൽകുകയാണ് ഇന്ത്യൻ സൈന്യത്തിന്. ഇന്ത്യയും ഭൂട്ടാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന ദോക് ലാമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ ചെറിയ അകലത്തില്‍ രണ്ട് നിരകളിലായി നേര്‍ക്കുനേര്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു മാസത്തോളമായി. ദോക് ലാം മേഖല ഭൂട്ടാന്റെ മണ്ണിലാണ്. തങ്ങളുടെ മണ്ണ് ചൈനയ്ക്ക് വിട്ടുകൊടുക്കാൻ സമ്മതിക്കാത്ത ധീരന്മാരാണ് ഭൂട്ടാൻ ജനതയ്ക്ക് ഇന്ത്യൻ സൈന്യം. ദോക് ലാം മേഖലയില്‍ ഭൂട്ടാന്റെ മണ്ണില്‍ കയറി ചൈനീസ് പട്ടാളത്തെ വെല്ലുവിളിച്ച ഇന്ത്യന്‍ സൈന്യത്തിന് പൂർണ്ണ പിന്തുണയാണ് ഈ ജനത നൽകുന്നത്.

വന്‍ സൈനിക പടയേയും പീരങ്കി, മിസൈല്‍ തുടങ്ങി യുദ്ധ സംവിധാനങ്ങളും ചൈനയ്ക്ക് നേരെ നിരത്തി പ്രകോപനത്തിന് വന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ലോകരാഷ്ട്രങ്ങളെ പോലും അമ്പരപ്പിച്ച നടപടിയായിരുന്നു ഇത്. ഈ ധീരത കണ്‍മുന്നില്‍ കണ്ട് ഭൂട്ടാന്റെ കൊച്ചു സൈന്യത്തിനും ആവേശമായിരിക്കുകയാണിപ്പോള്‍.
