ഭാര്യ കൂടുതല്‍ ഉറങ്ങി; വിളിച്ചുണർത്താൻ വൈകിയതിന് യു.പിയിൽ ഭർത്താവ് തലാഖ് ചൊല്ലി; സംഭവം നടന്നത് മുസ്ലീം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്ല് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ

  • Post category:news
  • Reading time:1 min read
You are currently viewing ഭാര്യ കൂടുതല്‍ ഉറങ്ങി; വിളിച്ചുണർത്താൻ വൈകിയതിന് യു.പിയിൽ ഭർത്താവ് തലാഖ് ചൊല്ലി; സംഭവം നടന്നത് മുസ്ലീം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്ല് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ


ഉത്തർ പ്രദേശ്: ഭാര്യ കൂടുതല്‍ ഉറങ്ങിപോയെന്നും ഇതിനാലാണ് താന്‍ വൈകിഎഴുന്നേല്‍ക്കേണ്ടി വന്നതെന്നും പറഞ്ഞുകൊണ്ട് യു.പിയിൽ ഭർത്താവ് ഭാര്യയെ തലാഖ് ചൊല്ലി. നാല് മാസം മുന്‍പാണ് ഇവരുടെ വിവാഹം കഴിയുന്നത്. വിവാഹം കഴിഞ്ഞതുമുതല്‍ ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ഭാര്യ ഗുല്‍ അഫ്ഷാന്‍ പറയുന്നു. എന്നാല്‍ പരാതി നല്‍കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പോലീസ് വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായിട്ടില്ല. ഉത്തര്‍പ്രദേശിലെ റാം നഗറിലാണ് സംഭവം. റാം പൂരിലെ അസിംനഗര്‍ സ്വദേശി ഖ്വാഷിം ആണ് വിളിച്ചുണര്‍ത്താന്‍ വൈകിയെന്ന കാരണം പറഞ്ഞ് ഭാര്യ ഗുല്‍ അഫ്ഷാനെ മുത്തലാഖ് ചൊല്ലിയത്.

മുത്തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്ന മുസ്ലീം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്ല് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് രാജ്യത്ത് വീണ്ടും തലാഖ് ചൊല്ലിയുള്ള വിവാഹമോചനമുണ്ടായിരിക്കുന്നത്. വാക്കാലുള്ളതും രേഖാമൂലമുള്ളതും ഇലക്‌ട്രോണിക് രൂപത്തിലുള്ളതുമായ മുത്തലാഖിനെ തടയുന്നതാണ് പുതിയ ബില്‍. ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കാനും മൂന്നു വര്‍ഷം വരെ തടവും പിഴ ശിക്ഷയുമാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്. ഇതിന് പുറമെ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം ഉറപ്പുവരുത്തുകയും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണച്ചുമതല സ്ത്രീകള്‍ക്ക് നല്‍കാനും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്.

0Shares