എഫ്.ബിയിലൂടെ മലയാളി കമിതാക്കളുടെ ലൈവ് സെക്സ്; കഥാനായകനെ പോലീസ് കയ്യോടെ പൊക്കി

  • Post category:news
  • Reading time:1 min read
You are currently viewing എഫ്.ബിയിലൂടെ മലയാളി കമിതാക്കളുടെ ലൈവ് സെക്സ്; കഥാനായകനെ പോലീസ് കയ്യോടെ പൊക്കി

 

അടിമാലി: വീട്ടമ്മയോടൊപ്പമുള്ള അശ്ലീലരംഗം മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെ അടിമാലി പോലീസ് അറസ്റ്റുചെയ്തു. രാജാക്കാട് വെള്ളച്ചാലില്‍ ലിനു (23) വിനെയാണ് വ്യാഴാഴ്ച വൈകുന്നേരം പിടികൂടിയത്. തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൂപ്പാറ ഭാഗത്തുനിന്നാണ് അറസ്റ്റിലായത്. ഐ.ടി ആക്ട് പ്രകാരവും ബലാത്സംഗത്തിനുമാണ് കേസ്. വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷമാണ് അശ്ലീല വീഡിയോ ഇന്റര്‍നെറ്റു വഴി പ്രചരിപ്പിച്ചത്. ഏതാനും ദിവസങ്ങളായി വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ യുവതി വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിഡിയോ പ്രചരിച്ചതോടെ, പീഡനത്തിനിരയായ യുവതിയുടെ ഇരട്ട സഹോദരിയും മാനഹാനി മൂലം സഹായം അഭ്യര്‍ത്ഥിച്ച് പൊലീസിനെ സമീപിച്ചിരിക്കുകയാണ്. നെടുംകണ്ടത്തെ ഹോട്ടല്‍ തൊഴിലാളിയാണ് അറസ്റ്റിലായ ലിനു.  ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരുകുട്ടിയുടെ മാതാവുകൂടിയായ 30 കാരിയായ യുവതിയെ ഫെയ്സ് ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് അടിമാലിയില്‍ വാടക വീട്ടിലെത്തി സ്ഥിരമായി ബന്ധപ്പെടാറുണ്ടായിരുന്നു. ഭര്‍ത്താവുമായി പിണങ്ങിനില്‍ക്കുന്നതിനിടെയാണ് ആറുമാസംമുമ്പ് യുവാവുമായി ഇവര്‍ അടുക്കുന്നത്.ഏതാനും ദിവസംമുമ്പ് ആരുമില്ലാത്ത തക്കംനോക്കി രാജാക്കാട്ടിലെ വീട്ടില്‍ ഇരുവരും ഒത്തുചേര്‍ന്ന സമയത്തും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതിനിടെ പല സ്ഥലങ്ങളിലേക്കും സ്ത്രീയെയും കൂട്ടി യുവാവ് യാത്ര ചെയ്യുകയും ചെയ്തിരന്നു. കഴിഞ്ഞ ചതയദിനത്തില്‍ വാടക വീട്ടിലെത്തിയപ്പോഴാണ് അവസാനമായി ദൃശ്യം പകര്‍ത്തിയത്. അടുത്ത ദിവസം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതിനെതുടര്‍ന്ന് ഇരയായ യുവതി പോലിസില്‍ പരാതി നല്‍കി. അടിമാലി സി.ഐ പി.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

 

0Shares