
കാസര്‍കോട്: ഐ.എസ്.എല്‍ തരംഗമായ കേരള ബ്ലാസ്‌റ്റേഴ്‌സ്, എഫ്.സി കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ഗ്രൂപിന്റെയും സഹകരണത്തോടെ കാസര്‍കോട് ജില്ലയില്‍ പന്തുകളി പഠിക്കാന്‍ അവസരമൊരുക്കുന്നു. ഇതിനായി ജില്ലയിലെ പരിശീലന കേന്ദ്രങ്ങളായ ഫുട്‌ബോള്‍ സ്‌കൂളുകളിലേക്ക് കുട്ടിത്താരങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ തളങ്കരയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റ കോച്ചിങ് സെന്റര്‍. കേരള ബ്ലാസ്‌റ്റേഴ്‌സ്, കേരള ഫുട്‌ബോള്‍ അസോസിയേഷനും സ്‌കോര്‍ലൈനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഫുട്‌ബോള്‍ സ്‌കൂള്‍സ്.

അണ്ടര്‍ 10, 12, 14, 16 പ്രായ വിഭാഗത്തിലുള്ള കുട്ടികള്‍ക്കാണ് ആഴ്ചയില്‍ മൂന്നുദിവസം പരിശീലനം. കേരള ബ്ലാസ്‌റ്റേഴ്‌സ് ടെക്കനിക്കല്‍ ഡയരക്ടര്‍ തോങ്‌ബോയ് സിങ്‌തോയുടെ നേതൃത്വത്തിലാണ് പരിശീലനം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും സ്‌കോര്‍ലൈന്‍ കോര്‍ഡിനേറ്ററായ കെ.എം ഹാരിസുമായി ബന്ധപ്പെടണം. ഫോണ്‍: 9995133353, 9747307663.
