സൂരി: ബംഗാളില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം എട്ട് പേര്‍ വെന്ത് മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ ബെര്‍ബ്ഹം ജില്ലയിലെ ദര്‍ബാര്‍പൂര്‍ ഗ്രാമത്തിലാണ് അപകടം.
ഗ്രാമത്തിലെ ആളൊഴിഞ്ഞ ഭാഗത്തുവെച്ച് നടത്തിയ ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത്. ഗ്രാമത്തിലെ ഗുണ്ടാസംഘങ്ങള്‍ പരസ്പരം ആക്രമിക്കുന്നതിനുവേണ്ടിയായിരുന്നു ബോംബുകള്‍ നിര്‍മിച്ചതെന്നും മരിച്ചവര്‍ ഗുണ്ടാ സംഘങ്ങളില്‍ പെട്ടവരാണെന്നും അദ്ദേഹം ജില്ലാ പൊലീസ് സുപ്രണ്ട് അറിയിച്ചു.
ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം; എട്ട് ഗുണ്ടകള്‍ കൊല്ലപ്പെട്ടു.