കാസര്‍കോട്: കാഞ്ഞങ്ങാട് നഗരത്തില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം കമ്മല്‍ പറിച്ചെടുത്ത ശേഷം വിദ്യാര്‍ത്ഥിനിയെ കിണറ്റിലിട്ടു. വ്യാഴാഴ്ച്ച സന്ധ്യയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്ന കുട്ടിയുടെ വാ പൊത്തി പിടിക്കുകയും കമ്മല്‍ പറിച്ചെടുക്കുകയുമായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ കുട്ടി ബഹളം വച്ചപ്പോള്‍ മോഷ്ടാക്കള്‍ തിരിച്ച് വന്ന് കുട്ടിയെ അടുത്തുള്ള കിണറ്റില്‍ തള്ളിയിടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.