ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യില്ലന്ന് ജെ.ഡി.യു കേരളഘടകം; തീരുമാനം വെക്തമാക്കി എം.പി വീരേന്ദ്രകുമാര്‍.

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യില്ലന്ന് ജെ.ഡി.യു കേരളഘടകം; തീരുമാനം വെക്തമാക്കി എം.പി വീരേന്ദ്രകുമാര്‍.

കോഴിക്കോട്: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ജനതാദള്‍ യു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍.  ജെ.ഡി.യു ദേശീയ അധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി താന്‍ ഇക്കാര്യം സംസാരിച്ചു. ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ നിതീഷ് കുമാര്‍ തനിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും രാജ്യസഭാ എം.പി കൂടിയായ വീരേന്ദ്രകുമാര്‍ അറിയിച്ചു.

ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്യാന്‍ നിതീഷ് കുമാര്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു വീരേന്ദ്രകുമാറിന്റെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് ആദ്യം സ്ഥാനാര്‍ഥി ആരാണെന്ന് അറിയണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

0Shares