നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം; വന്‍ദുരന്തം ഒഴിവായത് സമയോചിത ഇടപെടലിനെ തുടര്‍ന്നെന്ന് ബി.ജെ.പി നേതാവ് സി.കെ.പത്മനാഭന്‍

  • Post category:news
  • Reading time:1 min read
You are currently viewing നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം; വന്‍ദുരന്തം ഒഴിവായത് സമയോചിത ഇടപെടലിനെ തുടര്‍ന്നെന്ന് ബി.ജെ.പി നേതാവ് സി.കെ.പത്മനാഭന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി സമരപ്പന്തലിന് മുന്നില്‍ നടന്ന ആത്മഹത്യാശ്രമത്തില്‍ വന്‍ദുരന്തം ഒഴിവായത് സമയോചിത ഇടപെടലിനെ തുടര്‍ന്നെന്ന് ബി.ജെ.പി നേതാവ് സി കെ പത്മനാഭന്‍. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും പാര്‍ട്ടി പ്രവര്‍ത്തകരും കൃത്യസമയത്ത് ഇടപെട്ടത് കൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് നിരാഹാരം അനുഷ്ടിക്കുന്ന പത്മനാഭന്‍ പറഞ്ഞു. മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായരാണ് ആത്മഹത്യാശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. സി.കെ പത്മനാഭനോടൊപ്പം 70 ഓളം പ്രവര്‍ത്തകരും സമരപ്പന്തലിലുണ്ടായിരുന്നു. സമരപ്പന്തലിന് എതിര്‍വശത്തുള്ള ക്യാപ്പിറ്റല്‍ ടവറിന് മുന്നില്‍ നിന്ന് തീകൊളുത്തിയ വേണുഗോപാലന്‍ എതിര്‍വശത്തുള്ള സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇയാള്‍ പെട്രോള്‍ ദേഹത്ത് ഒഴിക്കുന്നത് കണ്ട് സമരപ്പന്തലിലുള്ളവര്‍ പൊലീസിനെ വിളിക്കുന്നതിനിടെ തീ കൊളുത്തി ഇയാള്‍ സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നു. ഉടന്‍ പൊലീസും മറ്റുള്ളവരും ചേര്‍ന്ന് തീ കെടുത്തി ഇയാളെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ക്ക് 70 ശതമാനത്തോളം പൊള്ളലേറ്റതായി മെഡിക്കല്‍ കേളെജ് അധികൃതര്‍ അറിയിച്ചു.

0Shares