
തൃശൂര്‍: ബി.ജെ.പി നേതാവും ചാലക്കുടി മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ എ.എന്‍ രാധാകൃഷ്ണനെ ഇന്നലെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലായിരുന്നു അറസ്റ്റ്. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതും ഉള്‍പ്പടെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട അഞ്ചോളം കേസുകളാണ് എ. എന്‍ രാധാകൃഷ്ണനെതിരേ നിലവിൽ ഉള്ളത്.

ഇന്നലെ സ്‌റ്റേഷനില്‍ നേരിട്ട് കീഴടങ്ങിയ അദേഹത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. തൃപ്തി ദേശായി ശബരിമല സന്ദര്‍ശനത്തിന് എത്തിയ ദിവസം അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്നില്‍ 17 മണിക്കൂറോളമാണു പ്രതിഷേധ സമരം നടന്നത്. പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃപ്തി ദേശായി 14 മണിക്കൂര്‍ വിമാനത്താവളത്തില്‍ ചെലവിട്ട ശേഷം ഒടുവില്‍ മടങ്ങുകയായിരുന്നു. ഈ സംഭവത്തിലാണ് എ. എന്‍ രാധാകൃഷ്ണന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
