ബി.ജെ.പി എന്നാല്‍ അമിത് ഷാ മാത്രം ആകുന്നു; ദേശീയ അധ്യക്ഷനെ ഈ വര്‍ഷം മാറ്റില്ല എന്ന് തീരുമാനം

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി എന്നാല്‍ അമിത് ഷാ മാത്രം ആകുന്നു; ദേശീയ അധ്യക്ഷനെ ഈ വര്‍ഷം മാറ്റില്ല എന്ന് തീരുമാനം

ബി.ജെ.പിയില്‍ അമിത് ഷായുടെ അപ്രമാദിത്വം അരക്കെട്ടുറപ്പിക്കുന്ന തീരുമാനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 2019 അവസാനിക്കുന്നത് വരെ ബി.ജെ.പിയില്‍ നേതൃമാറ്റമുണ്ടാവില്ലെന്ന് സൂചന. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന അധ്യക്ഷന്‍മാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിലാണ് തീരുമാനം.

2019 അവസാനിക്കുന്നത് വരെ അമിത് ഷാ പദവിയില്‍ തുടര്‍ന്നേക്കും. ഇതിനിടയില്‍ വരുന്ന മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഷായ്ക്ക് കീഴിലായിരിക്കും ബി.ജെ.പി നേരിടുക.
ബി.ജെ.പി മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ അവസാനിച്ചശേഷം ഈ വര്‍ഷം അവസാനം സംഘടനാ തെരഞ്ഞെടുപ്പ് നടത്താനും തീരുമാനമായിട്ടുണ്ട്.

ശരിയായ അര്‍ത്ഥത്തില്‍ പുതിയ യോഗത്തില്‍ ആഭ്യന്തരമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അമിത് ഷായ്ക്ക് പകരം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമായിരുന്നു. 2014ല്‍ രാജ്‌നാഥ് സിങ്ങ് ആഭ്യന്തരമമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അമിത് ഷായുടെ മുന്നില്‍ സംഘടനാ ഭരണഘടനകളും കീഴ്വഴക്കങ്ങളും വഴിമാറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

0Shares