
കൊല്‍ക്കത്ത: ബി.ജെ.പി- ആര്‍.എസ്എസിനെതിരെ സംസ്ഥാനത്ത് ബംഗ ജനനി ബാഹിന, ജയ് ഹിന്ദ് ബാഹിനി എന്നീ സംഘടനകള്‍ രൂപീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. ബി.ജെ.പിയെയും ആര്‍.എസ്എസിനെയും നേരിടാന്‍ സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും ഈ രണ്ട് സംഘടനകളും പ്രവര്‍ത്തിക്കുമെന്നും ബി.ജെ.പിയുണ്ടാക്കുന്ന പീഡനങ്ങള്‍ക്കെതിരെ രാജ്യത്തെ ജനങ്ങള്‍ ശബദ്മുയര്‍ത്തണമെന്നും മമത പറയുന്നു.

സംസ്ഥാനത്ത് ബംഗാളികളും അല്ലാത്തവരും എന്ന വിഭജനം ഉണ്ടാക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. സംസ്ഥാനത്തെ മതസൗഹാര്‍ദത്തെ തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഞാന്‍ ബി.ജെ.പിയെ പോലൊരു പാര്‍ട്ടിയെ ഞാന്‍ വെറുക്കുന്നു. വര്‍ഗീയ ചേരിതിരിവിനെതിരെ രാജ്യത്തെ ജനങ്ങള്‍ ശബ്ദമുയര്‍ത്തണമെന്നും മമത ബാനര്‍ജി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ബി.ജെ.പി നടത്തിയ അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നൈഹതി മുനിസിപ്പാലിറ്റിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മമത.
ബി.ജെ.പി ഗുണ്ടകള്‍ 400ലധികം ബംഗാള്‍ കുടുംബങ്ങളുടെ ഭവനങ്ങള്‍ ഇല്ലാതാക്കി. ഗുണ്ടകളെ വെറുതെ വിടില്ലെന്നും മമത പറഞ്ഞു. ചില പോലീസ് ഓഫീസര്‍മാര്‍ ബി.ജെ.പിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് മമത ആരോപിച്ചു. ഇതൊരിക്കലും ഞങ്ങള്‍ അനുവദിച്ചു കൊടുക്കില്ല. അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മമത പറഞ്ഞു.
