ബി.ജെ.പിക്ക് തിരിച്ചടി; നാളെ വൈകീട്ട് ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി; വിശ്വാസ വോട്ടെടുപ്പ് ശനിയാഴ്ച വൈകീട്ട് നാലിനു നടത്തണം

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പിക്ക് തിരിച്ചടി; നാളെ വൈകീട്ട് ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി; വിശ്വാസ വോട്ടെടുപ്പ് ശനിയാഴ്ച വൈകീട്ട് നാലിനു നടത്തണം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് ശേഷം മൂന്ന് ദിവസമായി കര്‍ണാടകയില്‍ നടക്കുന്ന രാഷ്ട്രീയ നാടകം അന്ത്യഘട്ടത്തിലേക്ക്.
ഒടുവില്‍ നാളെ നാല് മണിക്ക് മുമ്പ് യെദ്യൂരപ്പ കര്‍ണ്ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ ഒരുമണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിനെടുവിലാണ് സുപ്രീംകോടതി നാല് മണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ടത്. ഭരണാഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്ക് വിവേചനാധികാരം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കപില്‍ സിംബല്‍ സുപ്രീംകോടിതിയില്‍ വാദിച്ചു. എന്നാല്‍ ഗവര്‍ണര്‍ യെദ്യൂരപ്പയെ ക്ഷണിച്ചതിന്റെ ശരി തെറ്റുകളെക്കുറിച്ച് വാദം തുടര്‍ന്നാല്‍ നീതി വൈകുമെന്നും അതിനാല്‍ യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കണമെന്നും ആദ്യമേ സുപീം കോടതി പറഞ്ഞു. ശനിയാഴ്ച വോട്ടെടുപ്പ് നടത്താമെന്ന് കോടതിയുടെ വാദത്തോട് കോണ്‍ഗ്രസും ജെ.ഡി.എസും യോജിച്ചു.

എന്നാല്‍ എം.എല്‍.എമാരെ കിട്ടാനുണ്ടെന്നും കോണ്‍ഗ്രസും ജെ.ഡി.എസും എം.എല്‍.എമാരെ പൂട്ടിയിട്ടിരിക്കുകയാണെന്നും അതിനാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും ബി.ജെ.പി കോടതിയില്‍ വാദിച്ചു. തിങ്കളാഴ്ച്ചവരെ സമയം നല്‍കണമെന്ന മുഗള്‍ റോത്തഗിയുടെ വാദം അംഗീകരിക്കാതെ സുപ്രീം കോടതി നാളെ നാല് മണിക്ക് മുമ്പ് യെദ്യൂരപ്പ കര്‍ണ്ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടു. ആംഗ്ലോ ഇന്ത്യന്‍ എം.എല്‍.എ നാമനിര്‍ദ്ദേശം ചെയ്യരുത്. രഹസ്യ വോട്ടെടുപ്പില്ല. എല്ലാ എംഎല്‍എമാരും പരസ്യമായി തങ്ങളുടെ നിലപാട് അറിയിക്കേണ്ട വരും. എന്നീകാര്യങ്ങള്‍ പ്രത്യേകമായി സുപ്രീംകോടതി എടുത്തു പറഞ്ഞു.

0Shares