
ലഖ്‌നൗ: ഭരണഘടനാ ശില്‍പി ബാബാ സാഹേബ് അംബേദ്കറുടെ പേരു മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അദ്ദേഹത്തിന്‍റെ പേര് ‘ഭീം റാവു റാംജി അംബേദ്കര്‍’ എന്ന് മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവുണ്ടായിരിക്കുന്നത്. ഇതു സംബന്ധിച്ച് ബുധനാഴ്ചയാണ് ഉത്തരവിറക്കിയത്.

ബാബാ സാഹേബ് അംബേദ്കര്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഒപ്പുവെച്ചിരിക്കുന്നത് ‘ഡോ. ഭീം റാവു റാംജി അംബേദ്കര്‍’ എന്ന പേരിലാണ് ഒപ്പുവെച്ചിരിക്കുന്നത് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യു.പി സര്‍ക്കാരിന്‍റെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അലഹബാദ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ക്കും ഉത്തരവിന്‍റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.
