ഫ്രണ്ട്‌സ് ഓഫ് പോലീസും ബ്ലഡ് ഡൊണേഴ്സ് കേരളയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ഫ്രണ്ട്‌സ് ഓഫ് പോലീസും ബ്ലഡ് ഡൊണേഴ്സ് കേരളയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട്: ദേശീയ രക്ത ദിനാചാരണത്തിന്റെ ഭാഗമായി ഫ്രണ്ട്‌സ് ഓഫ് പോലീസും ബ്ലഡ് ഡൊണേഴ്സ് കേരളയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പോലിസ് ചീഫ് ഡോ.ശ്രീനിവാസ്, ഡി.വൈ.എസ്.പി എം.വി സുകുമാരന്‍, സി.ഐമാരായ സിബി തോമസ്, സി.എ അബ്ദുല്‍ റഹീം, എസ്.ഐ അജിത് കുമാര്‍, പി.പി മഹേഷ്, കെ.പി.വി രാജീവന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ക്യാമ്പില്‍ ഷാര്‍ജ ഐ.എം.സി.സി സെക്രട്ടറി ഹനീഫ് തുരുത്തി രക്ത ദാനം നടത്തി. കാസര്‍കോട് എസ്.ഐ അജിത് കുമാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

0Shares